Latest NewsIndia

‘ബെസ്റ്റ് തഹസീല്‍ദാറി’ ന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 93.5 ലക്ഷം പണവും 400 ഗ്രാം സ്വര്‍ണവും

ന്യൂഡല്‍ഹി: തെലങ്കാനയില്‍ തഹസില്‍ദാറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 93.5 ലക്ഷം പണവും 400 ഗ്രാം സ്വര്‍ണവും. രംഗ റെഡ്ഡി ജില്ലയിലെ കേശാംപേട്ടിലെ തഹസില്‍ദാര്‍(എംആര്‍ഒ) വി. ലവണ്യയുടെ വീട്ടില്‍ നിന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ.
ഹൈദരാബാദിലെ ഹയാത് നഗറിലെ ഇവരുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെടുത്തത്. രണ്ട് വര്‍ഷം മുമ്പ് തെലങ്കാന സര്‍ക്കാരില്‍ നിന്ന് മികച്ച തഹസില്‍ദാര്‍ അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് ലാവണ്യ.

ഭൂമി രേഖകള്‍ തിരുത്തുന്നതിന് ഒരു കര്‍ഷകനില്‍ നിന്ന് 4 ലക്ഷം കൈക്കൂലി വാങ്ങിയതിന് വില്ലേജ് റവന്യൂ ഓഫീസര്‍ (വിആര്‍ഒ) പിടിയിലായതിന് പിന്നാലെയാണ് തഹസീല്‍ദാരുടെ വീട്ടിലും തെരച്ചില്‍ നടന്നത്. 8 ലക്ഷം രൂപയാണ് കര്‍ഷകനോട് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതില്‍ അഞ്ച് ലക്ഷം തഹസീല്‍ദാര്‍ക്കും മൂന്ന് ലക്ഷം വില്ലേജ് ഓഫീസര്‍ക്കും നല്‍കണമെന്നായിരുന്നു നിര്‍ദേശം.

തുക ലഭിച്ചയുടനെ വില്ലേജ് ഓഫീസര്‍ തഹസീല്‍ദാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ലാവണ്യയെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. എന്നാല്‍ ആരോപണങ്ങള്‍ ആദ്യം തഹസീല്‍ദാര്‍ നിഷേധിച്ചു. അതേസമയം, ഒരു കര്‍ഷകന്‍ ലാവണ്യയുടെ കാല്‍ക്കല്‍ വീഴുന്ന ഒരു വീഡിയോ വൈറലാകുകയും ചെയ്തു.

വീഡിയോയില്‍ കണ്ട കര്‍ഷകനോടാണ് വില്ലേജ് ഓഫീസര്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്. ചില രേഖകളില്‍ പിശകുകള്‍ കണ്ടെത്തിയപ്പോള്‍ അത് ശരിയാക്കികിട്ടാന്‍ വില്ലേജ് ഓഫീസറെ സമീപിച്ചതാണ് കര്‍ഷകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button