ഇസ്ലാമാബാദ്: 2030ഓടെ ലോകത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി)സമയപരിധി അവസാനിക്കുമ്പോള്‍ പാകിസ്താനിലെ കുട്ടികളില്‍ നാലില്‍ ഒരാള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയുടെ (യുനെസ്‌കോ) പുതിയ റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന 12 വര്‍ഷത്തെ ലക്ഷ്യം പാതിവഴിയിലാകും. 50 ശതമാനം യുവാക്കള്‍ ഇപ്പോഴും അപ്പര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്ന് ഡോണ്‍ പത്രം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
‘രാജ്യങ്ങള്‍ അവരുടെ പ്രതിജ്ഞാബദ്ധതകളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അവ ട്രാക്കുചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ എന്താണ് അര്‍ത്ഥം? സമയപരിധിയുമായി അടുക്കുന്നതിന് മുമ്പ് ഈ ഡാറ്റാ വിടവ് പരിഹരിക്കുന്നതിന് മികച്ച ധനകാര്യവും ഏകോപനവും ആവശ്യമാണ്,’ സില്‍വിയ മോണ്ടോയ, ഡയറക്ടര്‍ യുനെസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു.
Post Your Comments