Latest NewsIndia

ഇൻഡിഗോ എയർലൈൻസിന്റെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസിന്റെ സ്ഥാപകരിൽ ഒരാളായ രാകേഷ് ഗാങ്‌വാൾ, സഹ സ്ഥാപകനായ രാഹുൽ ഭാട്ടിയയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതോടെ കമ്പനിയുടെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു.

രാഹുൽ ഭാട്ടിയ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് രാകേഷിന്റെ ആരോപണം. ഇതിനെത്തുടർന്ന് കമ്പനിയുടെ ഓഹരി വിലയും കുത്തനെ ഇടിഞ്ഞു. മേയിൽ തുടങ്ങിയ തർക്കത്തെക്കുറിച്ചു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം ആരംഭിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സെബി ഇടപെടണമെന്നും ഗാങ്‌വാൾ ശക്തമായി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സിന് ഗാങ്‌വാൾ കത്തെഴുതി. ഇതിന്റെ പ്രതികരണവും സെബി തേടിയിട്ടുണ്ട്. 19 ന് അകം ഇതിനു മറുപടി നൽകണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്.

എയർലൈൻസ് രംഗത്ത് ഇൻഡിഗോയ്ക്ക് 49% വിപണി പങ്കാളിത്തമുണ്ട്. 200 വിമാനങ്ങൾ സ്വന്തമായുണ്ട്. പ്രതിദിനം 1400 സർവീസുകൾ നടത്തുന്നു. രാഹുൽ ഭാട്ടിയയും, രാകേഷ് ഗാങ്‌വാളും ചേർന്ന് 2005 ൽ തുടക്കമിട്ടതാണ് ഇൻഡിഗോ. ഭാട്ടിയയ്ക്ക് 38.26%, ഗാങ്‌വാളിന് 36.69% ഓഹരി പങ്കാളിത്തമുണ്ട്. 2015 ൽ കമ്പനി ഓഹരി വിപണിയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button