ന്യൂ ഡല്‍ഹി: കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തന്നെ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. വൈകിട്ട് ആറ് മണിക്കകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെ എംഎല്‍എമാരെ കണ്ട് തീരുമാനം എടുക്കണം. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം മുംബൈയിലുള്ള എംഎല്‍എമാര്‍ ബെംഗുളൂരുവിലേക്ക് പോകുമെന്നാണ് സൂചന.നേരിട്ട് കാണാതെ നല്‍കുന്ന രാജിക്കത്ത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രാജി ചട്ടപ്രകാരം അല്ലെന്നുമാണ് ഇതുവരെ സ്പീക്കര്‍ എടുത്ത നിലപാട്. ഏതായാലും സുപ്രീംകോടതി അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എമാരെ കണ്ട് എടുക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും കുമാരസ്വമിയുടേയും കോണ്‍ഗ്രസിന്റെയും തുടര്‍ നീക്കമെന്നാണ് വിവരം.
Post Your Comments