Latest NewsIndia

ഇന്ത്യക്കെതിരെ പ്രക്ഷോഭം നടത്താന്‍ മുസ്ലീം വനിതകള്‍ക്ക് വിദേശ ഫണ്ട് നല്‍കിയ വിഘടനവാദി നേതാവിന്റെ വീട് കണ്ടുകെട്ടി

കശ്മീര്‍ താഴ്‌വരയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്താന്‍ സംസ്ഥാനത്തെ മുസ്ലീം വനിതകള്‍ക്ക് വിദേശ ഫണ്ട് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി

ശ്രീനഗര്‍ : ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എന്‍ഐഎ കണ്ടുകെട്ടി. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബ നേതാവ് ഹാഫിസ് സയീദുനായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കശ്മീര്‍ താഴ്‌വരയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്താന്‍ സംസ്ഥാനത്തെ മുസ്ലീം വനിതകള്‍ക്ക് വിദേശ ഫണ്ട് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.

ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്ന് ഇവര്‍ പണം സ്വീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച അന്ദ്രാബിയെ ചോദ്യം ചെയ്തപ്പോള്‍ കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധ പ്രകടനം നടത്തുന്ന സ്ത്രീകള്‍ക്കായി വിദേശത്തു നിന്നും ഫണ്ട് സ്വീകരിച്ച്‌ വിതരണം ചെയ്തിട്ടുണ്ടെന്ന് ഇവര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കുറ്റ സമ്മതം നടത്തിയിരുന്നു.ദുഖ്തരന്‍ ഇ മില്ലത് എന്ന സംഘടന വഴിയാണ് ഇവര്‍ ഫണ്ട് സ്വീകരിച്ചിരുന്നത്. അതേസമയം അന്ദ്രാബിയുടെ വീട്ടില്‍ യാതൊരു വിധത്തിലുമുള്ള തെരച്ചിലുകളും നടന്നിട്ടില്ലെന്ന് എന്‍ഐഎ അറിയിച്ചു.

വീട്ടില്‍ വെച്ച്‌ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിലാണ് ഈ നടപടിയെന്നും എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എന്‍ഐഎയുടെ അന്വേഷണം പൂര്‍ത്തീകരിക്കാതെ അന്ദ്രാബിക്ക് ഈ വീട് വില്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ അവരുടെ ബന്ധുക്കള്‍ക്ക് ഇവിടെ താമസിക്കാന്‍ അന്വേഷണ ഏജന്‍സി അനുമതി നല്‍കിയിട്ടുണ്ട്.പാക്കിസ്ഥാനി സൈനിക ഉദ്യോഗസ്ഥനാണ് സയീദിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഇതില്‍ പറയുന്നുണ്ട്.

അതേസമയം കശ്മീരിലെ വ്യവസായി ആയ സഹൂര്‍ വതാലി എന്നയാളാണ് 2011 മുതല്‍ അന്ദ്രാബിയുടെ മകന് മേേലഷ്യയില്‍ പഠിക്കുന്നതിന്റെ ചെലവുകളിളെല്ലാം വഹിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ ഭീകരര്‍ക്ക് ഫണ്ട് നല്‍കുന്ന കേസിലെ പ്രതിപ്പട്ടികയില്‍ ഉള്ള വ്യക്തിയാണ് വതാലി. ഇതുകൂടാത പാക് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും അന്ദ്രാബി പണം കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് എന്‍ഐഎ കേസ് അന്വേഷണം നടത്തി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button