KeralaLatest News

പോക്‌സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതിക്ക് അനുമതി

എറണാകുളം : പോക്‌സോ കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് പ്രത്യേക കോടതി. സ്ഥാപിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പോക്‌സോ ആക്ടിലെ സെക്ഷൻ 28 പ്രകാരമാണ് നടപടി. 13 തസ്തികകളായിരിക്കും കോടതിയിൽ ഉണ്ടാകുക. ഇതിൽ പത്തെണ്ണം പുനർവിന്യാസത്തിലൂടെയായിരിക്കും. സംസ്ഥാനതലത്തിൽ പ്രവർത്തനമേഖലയുള്ള വഖഫ് ട്രൈബ്യൂണൽ രൂപീകൃതമായതോടെ പ്രവർത്തനം അവസാനിപ്പിച്ച എറണാകുളം അഡീ. ജില്ലാ കോടതി-4/വഖഫ് ട്രൈബ്യൂണലിൽ നിന്നാണ് പത്തു തസ്തികകൾ പുനർവിന്യസിച്ചിട്ടുള്ളത്. ജില്ലാ ജഡ്ജി, ബെഞ്ച് ക്ലർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് എന്നിവരുടെ ഓരോ തസ്തിക സൃഷ്ടിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button