വെല്ലിങ്ടന്‍ : പൂച്ചയെ കൊന്നത് താനാണെന്ന് ഒടുവില്‍ കുറ്റസമ്മതം. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനിന്റെ അയല്‍വാസിയാണ് ഒടുവില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ‘ക്രിസ്’ എന്നു മാത്രം പേരു വെളിപ്പെടുത്തപ്പെട്ട അയല്‍വാസിയാണ്, താന്‍ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ ഉണ്ടായ അപകടത്തിലാണ് പൂച്ച ചത്തതെന്നു പരസ്യമായി സമ്മതിച്ചത്.
ജസിന്‍ഡയുടെ ഓമനപ്പൂച്ചയെന്ന നിലയില്‍ പ്രശസ്തയായ ‘പാഡില്‍സ്’ 2017 നവംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ അന്ത്യശ്വാസം വലിച്ചത്. പ്രധാനമന്ത്രിയായി ജസിന്‍ഡ സ്ഥാനമേറ്റതിനു തൊട്ടു പിന്നാലെയായിരുന്നു പൂച്ച ചത്തത് എന്നതിനാല്‍ ട്വിറ്റര്‍ അക്കൗണ്ടും 11,000 ഫോളോവേഴ്‌സുമുള്ള പാഡില്‍സിന്റെ മരണം ഏറെ വാര്‍ത്താ പ്രാധാന്യം നേടി.
യുഎസ് പ്രസിഡന്റുമായി ജസിന്‍ഡ സംസാരിക്കുന്നതിനിടെ മേശപ്പുറത്തു ചാടിക്കയറി സംഭാഷണം തടസ്സപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. വിവരം അന്നുതന്നെ പ്രധാനമന്ത്രിയുടെ കുടുംബത്തെ അറിയിച്ചെന്നും അച്ഛനു മാപ്പു തരണമെന്നഭ്യര്‍ഥിച്ച് തന്റെ മക്കള്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നെന്നും ക്രിസ് വെളിപ്പെടുത്തി. അല്‍പം വിശേഷജീവിയായിരുന്നു പാഡില്‍സ്. ഈ പൂച്ചയ്ക്ക് ഏതാനും നഖങ്ങള്‍ കൂടുതലുണ്ടായിരുന്നു.
Hi, I'm Paddles and I am the First Cat of New Zealand. I have opposable thumbs, I'm purrty special. pic.twitter.com/MPkxdhWCRu
— The Ghost of Paddles (@FirstCatofNZ) October 21, 2017
Post Your Comments