Latest NewsKerala

കേരളവര്‍മ കോളേജ് പ്രിന്‍സിപ്പള്‍ രാജിവച്ചു

എസ്.എഫ്.ഐ. നേതൃത്വം നല്‍കുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നും സൂചന ഉണ്ട്

തൃശ്ശൂര്‍: ഡോ.എ.പി. ജയദേവന്‍ ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും രാജിവച്ചു. കേരളവര്‍മയിലെ പ്രിന്‍സിപ്പല്‍ തസ്തിക തനിക്കാണെന്നു കാട്ടി വിവേകാനന്ദ കോളേജിലെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ കേസ് നല്‍കിയിരുന്നു. ഈ കേസിലെ വിധി തനിക്ക് എതിരാകുമെന്ന സൂചനയെ തുടര്‍ന്നാണ് രാജിയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജി കോളേജിന്റെ മാനേജ്മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടില്ല.

അതേസമയം എസ്.എഫ്.ഐ. നേതൃത്വം നല്‍കുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നും സൂചന ഉണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വിശദീകരണത്തിന് പ്രിന്‍സിപ്പല്‍ തയ്യാറായില്ല.

രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് കൂടുതല്‍ വാങ്ങിയെന്നാണ് യൂണിയന്റെ ഒരു ആരോപണവും, ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിന് സംഘടന സ്ഥാപിച്ച ബോര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ട് നീക്കം ചെയ്തതും പ്രിന്‍സിപ്പലും എസ്.എഫ്.ഐ.യും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായ്മക്ക് ഇടയാക്കിയിരുന്നു.

എസ്.എഫ്.ഐ. നേതൃത്വവുമായി രമ്യതയില്‍പ്പോകണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രിന്‍സിപ്പലിനെ ഉപദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button