ബെംഗുളൂരു: വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി കുമാരസ്വാമി. ഭരണം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകണം. സര്‍ക്കാര്‍ സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം രാജി വയ്ക്കുന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിമത എംഎല്‍എമാര്‍ അറിയിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശത്തെ ബഹുമാനിക്കുന്നുവെന്നും സ്പീക്കറെ നേരില്‍ കണ്ട് രാജി നല്‍കുമെന്നും വിമത എംഎല്‍എമാര്‍ അറിയിച്ചു.
എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ തന്നെ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എംഎല്‍എമാരുമായി ചര്‍ച്ച നടത്തി ഇന്ന് വൈകിട്ട് ആറ് മണിയോടെ തീരുമാനം എടുക്കണമെന്നും നാളെ കേസ് പരിഗണിക്കുമ്പോള്‍ അത് കോടതിയെ അറിയിക്കണെ എന്നുമായിരുന്നു നിര്‍ദ്ദേശം.
Post Your Comments