KeralaLatest News

എത്തിച്ചത് സിനിമക്കാർക്കുവേണ്ടി ;അനധികൃത സൗന്ദര്യവര്‍ധക മരുന്നുകളുമായി ഒരാൾ പിടിയിൽ

കൊച്ചി : സിനിമയിലെ നായികാ നായകന്മാർക്ക് സൗന്ദര്യം കൂട്ടാനായി കേരളത്തിൽ എത്തിച്ച അനധികൃത സൗന്ദര്യവര്‍ധക മരുന്നുകൾ പിടിക്കൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കര്‍ണാടക ഭട്കല്‍ സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ പിടിക്കൂടിയത്.

കൊലാലംപൂരില്‍ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്.ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button