ദുബായ്: വിനോദ സഞ്ചാരികൾക്ക് മദ്യപിക്കാൻ അനുവാദം നൽകി ദുബായ്, വിനോദ സഞ്ചാരികള്‍ക്ക് മദ്യപിക്കാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സിന് അനുമതി നല്‍കി ദുബായ് ഭരണകൂടം. 21 വയസ്സ് പിന്നിട്ട അമുസ്ലിംകളായ വിനോദ സഞ്ചാരികള്‍ക്ക് മാത്രമാണ് മദ്യപിക്കാനുള്ള അനുമതി.
കൂടാതെ ദുബായിലെ മദ്യ റീട്ടെയില്‍ കമ്പനിയായ മാരിടൈം ആന്‍ഡ് മര്‍ക്കന്‍റൈല്‍(എംഎംഐ) വെബ്സൈറ്റില്‍ മദ്യപിക്കാനായുള്ള അനുമതിക്ക് എങ്ങനെ അപേക്ഷിക്കാമെന്നുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ലഭിച്ചാല്‍ എംഎംഐ സ്റ്റോറുകളില്‍നിന്ന് മദ്യം വാങ്ങാം. ഇതിനായി പാസ്പോര്‍ട്ടും പൂരിപ്പിച്ച അപേക്ഷയും നല്‍കണം.
ഇത്തരത്തിൽ എത്തുന്നവരുടെ പാസ്പോര്‍ട്ടിന്‍റെ കോപ്പി ഷോപ്പ് അധികൃതര്‍ സൂക്ഷിക്കും. രാജ്യത്തിന്‍റെ നിയമവും ചട്ടവും അനുശാസിക്കുന്ന പരിധിക്കുള്ളില്‍നിന്ന് മാത്രമേ മദ്യപിക്കാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ദുബായിയില്‍ താമസ വിസയുള്ള അമുസ്ലിംകള്‍ക്ക് ലൈസന്‍സ് അനുമതിയോടുകൂടി മാത്രമേ മദ്യപിക്കാനാകൂവെന്നാണ് നിയമം.
Post Your Comments