ഇടുക്കി : പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ക്രൈംബ്രാഞ്ച്.ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തപ്പോൾ രാജ്‌കുമാറിനെ മർദ്ദിച്ച കൂടുതൽ പോലീസുകാരെ സംബന്ധിച്ച വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
കേസിൽ വഴിത്തിരിവ് ഉണ്ടാക്കാമായിരുന്ന സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും അറസ്റ്റ് ചെയ്‌തേക്കും. ഫിനാസ് തട്ടിപ്പിൽ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പോലീസുകാരെയും അറസ്റ്റ് ചെയ്‌തേക്കും. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരാണ് ഇവരെ മർദ്ദിച്ചത്.
ഗീതു, റസിയ എന്നീ പോലീസുകാരികളാണ് മർദ്ദിച്ചതെന്നും ക്രൂരമായി മർദ്ദിച്ചെന്നും മുളക് പ്രയോഗം നടത്തിയെന്നുമാണ് ശാലിനിയുടെ മൊഴി.കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. പോലീസുകാർ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഇന്നലെ അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു.
Post Your Comments