Latest NewsIndia

കോണ്‍ഗ്രസ് മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ രാജിവച്ചു; കുഴപ്പം കോൺഗ്രസിനുള്ളിൽ തന്നെയെന്ന് വിമർശനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ രചിത് സേത്ത് രാജിവച്ചു. കോണ്‍ഗ്രസില്‍ എന്തെങ്കിലും സ്ഥാനം വഹിക്കുന്നതില്‍ കാര്യമില്ലെന്ന് സേത്ത് പറഞ്ഞു. കര്‍ണാടക, ഗോവ സംഭവങ്ങള്‍ തെളിയിക്കുന്നത് അരാജകത്വം കൊടികുത്തി വാഴുന്നുവെന്നാണ്. അവസരവാദികള്‍ക്കും അധികാര ദല്ലാളന്‍മാര്‍ക്കുമാണ് അവസാന വിജയം. ബി.ജെ.പിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, കുഴപ്പം നമ്മുടെ ഉള്ളില്‍ തന്നെയാണ്-സേത്ത് പറഞ്ഞു. തന്റെ രാജിക്കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

45 ദിവസങ്ങള്‍ക്ക് ശേഷവും മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതല്ലാതെ കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നില്ലെന്ന് നേരത്തെ സേത്ത് വിമര്‍ശനാത്മകമായി ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം നല്‍കിയതിന് രാഹുല്‍ ഗാന്ധിക്കും രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സേത്തിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button