ചിലപ്പോൾ എന്ന വാക്കിനു ഇത്രമാത്രം അർത്ഥമുണ്ടോ എന്ന് ജനം സംസാരിച്ചു തുടങ്ങി… ചിത്രീകരണം മുതൽ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട പ്രതിസന്ധി പലതായിരുന്നു!ട്രെയിലർ മുതൽ സിനിമയുടെ പലഘട്ടങ്ങളിലും വിവാദങ്ങൾ വലിച്ചിഴച്ചു.. കത്വ ,കശ്മീർ ,ആസിഫ ബാനുവിന്റെ കഥ പറഞ്ഞ് തുടങ്ങിയതാണ് വിവാദങ്ങൾക്കു തുടക്കമായതു… അനിമൽ ബോഡ് 6 മാസത്തോളം സിനിമ തടഞ്ഞ് വെച്ചു..
സെൻസർ ബോഡ് പല കാരണങ്ങൾ പറഞ്ഞ് ചിത്രം പലതവണ തിരിച്ചയച്ചു..
ഒടുവിൽ ചിത്രത്തിനു A സർട്ടിഫിക്കറ്റ് തരാം എന്നായി..
നിർമ്മാതാവും സംവിധായകനും സുപ്രീം കോടതി വരെ പോകാൻ തയ്യാറായി..
ഒടുവിൽ ചിത്രം ഹൈദരബാദിൽ ഹയർ കമ്മറ്റി (RC) കാണാൻ തീരുമാനമായി.. U A സർട്ടിഫിക്കറ്റും കരസ്ഥമാക്കി!
ടി വി പത്രമാധ്യമങ്ങളിലൂടെ വരുന്ന ഒരു വാർത്ത കേരളത്തിലെ ഒരു പെൺകുട്ടിയിലുണ്ടാക്കുന്ന ഭയമാണ് സിനിമ..
A girl, S0MTlMES….. ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ പ്രായഭേദമില്ലാതെ ഏതു നിമിഷവും സംഭവിക്കാവുന്നതാണ് പ്രമേയം..
ഇതൊന്നും കണക്കിലെടുക്കാതെ കഠ്യവ സംഭവം സിനിമയിൽ കൊണ്ടുവന്നതിനു ഒരു അന്താരാഷ്ട്ര വിഷയമാക്കി അതിനെ വളച്ചൊടിച്ച സംഭവത്തോട് നമുക്ക് എങ്ങനെ കാണാൻ കഴിയും…ഇതിന്റ പേരിൽ സിനിമയെ സ്നേഹിച്ചു മുന്നോട്ട് വന്നവരുടെ വേദന എങ്ങനെ പരിഹരിക്കും.. ഒന്നര കോടിയോളം ചിലവാക്കിയ നിർമ്മാതാവിന്റെ പണത്തിനു ഒരു വിലയുമില്ലേ? ഒടുവിൽ സിനിമ ഹയർ കമ്മറ്റി കാണാൻ തീരുമാനമായി.. ഹൈദ്രബാദിൽ റിവേഴ്സ് കമ്മറ്റി സിനിമ കണ്ട്… ആസിഫക്ക് ഞങ്ങൾ നൽകിയ പേര് അരിഫ എന്നായിരുന്നു… ആരിഫ എന്ന പേരു മാറ്റി ഫാത്തിമ എന്നാക്കാൻ കമ്മറ്റിയുടെ തീരുമാനം ഞങ്ങൾ കൈ കൊണ്ട്… പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ദൈവത്തിന്റെ രൂപം കാണിക്കരുതെന്ന നിർദ്ധേശവും കൈ കൊണ്ട് .. പെൺകുട്ടി ക്ഷേത്രത്തിൽ ഞങ്ങൾ പോകാറില്ല എന്നു പറയുമ്പോൾ ഇത് ക്ഷേത്രമല്ല വിശ്രമസ്ഥലമാണ് എന്നു പറയുന്നതും സിനിമയിൽ നിന്നു നീക്കം ചെയ്തു…
രതിനിർവേദം, ഈ നാട്, ഓർമ്മക്കായി എന്നീ ചിത്രങ്ങളിലുടെമലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കടന്നു വന്ന ക്രിഷ്ണചന്ദ്രന്റെ ശക്തമായ തിരിച്ചു വരവാണ് ചിലപ്പോൾ പെൺകുട്ടിയിലെ ഗംഗൻ എന്ന കഥാപാത്രം… ഒട്ടേറെ പുതുമകൾ അവകാശപ്പെടാവുന്ന ഒരു ചിത്രമാണിത്.. സംവിധായകൻ പ്രസാദ് നൂറനാടടക്കം സിനിമയിൽ പുതുമുഖങ്ങളാണ്.. ഏറെ നാളത്തെ ടെലിവിഷൻ പ്രവർത്തന പരിചയമാണ് ഇത്തരം ഒരു സിനിമ സംവിധാനം ചെയ്യാൻ പ്രസാദ് മുന്നോട്ട് വന്നതു.. ആദ്യ സിനിമ വിവാദങ്ങളിൽ കുഴഞ്ഞെങ്കിലും സിനിമയിൽ തനിക്ക് ഇനിയും ഒട്ടനവധി പരീക്ഷണങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.. നിർമ്മാതാവുകൂടിയായ സുനീഷ്ചുനകര ഉണ്ണിക്യഷ്ണൻ എന്ന ശക്തമായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്നു. കഥയുടെ നിർണ്ണായക നിമിഷത്തിൽ പ്രതീക്ഷയുടെ ഒരു ചെറു തിരി വെട്ടവുമായി എത്തുന്ന അരിസ്റ്റോസുരേഷിന്റെ കഥാപാത്രം ഏറെ ചിന്തിപ്പിക്കുന്നതാണ്..
ഹെഡ്മാസ്റ്റർക്ക് ഭ്രാന്ത് പിടിച്ചാൽ സ്കൂളിനു മുഴുവൻ ഭ്രാന്താകും എന്ന പോളിസിയുമായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും സുനിൽ സുഗത എന്ന നടനും ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുന്ന്.. വന്ദനയും നിത്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ സ്കൂൾ കോളജ് തലത്തിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിട്ടുള്ള കാവ്യയും ആവണി യുമാണ് നായികമാർ! ഈ ലോകത്തിന്റെ നിലനിൽപ്പ് സ്നേഹമാണെന്ന വലിയ സന്ദേശവും ചിത്രത്തിലൂടെ കാട്ടികൊടുക്കുന്ന്! സിനിമ കാണുന്ന കുട്ടികൾക്ക് എനിക്കാരുമില്ല എന്ന ചിന്ത മനസിൽ നിന്നും മാറ്റപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിൽ എന്ത് പ്ര7ശ്നം നേരിടേണ്ടി വന്നാലും അതിനെ നേരിടാൻ ഒരു കൂട്ടുകാരനോ കൂട്ടുകാരിക്കോ കഴിയുമെന്നും ചിത്രം പറയുന്നു… കുടുംബമായി തിയറ്ററിൽ പോയി കാണാൻ ഒരു സിനിമ …ചിലപ്പോൾ പെൺകുട്ടി.. മാതാപിതാക്കൽക്ക് ഒരു സന്ദേശവും കുട്ടികൾക്ക് ഒരു പ്രജോദനവുമാണ് സിനിമ…
ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ പ്രവാസിയായ സുനീഷ് സാമുവലാണ് ചിത്രത്തിന്റെ നിർമ്മാതാവ്.. കഥാകൃത്തും എഴുത്തുകാരനുമായ എം കമറുദ്ദീൻ തിരകഥയും സംഭാക്ഷണവും നിർവഹിച്ചു’. സംഗീതം അജയ്സരിഗമ . വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, ജിൻഷ ഹരിദാസ്, രാകേഷ് ഉണ്ണി, അർച്ചന, വീണ പ്രകാശ്, എന്നിവരാണ് ഗായകർ, മുരുകൻ കാട്ടാക്കട, രാജീവ് ആലുങ്കൽ, എം.കമറുദ്ദീൻ, എസ്.എസ്.ബിജു, ഡോ.ശർമ്മ എന്നിവർ ഗാനങ്ങൾ എഴുതി.. ശ്രീജിത്ത് ജി നായർ ചായാഗ്രഹണം,
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ ചിത്രത്തിൽ ആവണി എസ് പ്രസാദ്, കാവ്യ ഗണേഷ്, സമ്രീൻ രതീഷ്, ശ്രുതി രജനീകാന്ത്, ലക്ഷ്മ പ്രസാദ്, പ്രിയ രാജീവ്, രുദ്ര എസ് ലാൽ, ക്യഷ്ണചന്ദ്രൻ, അരിസ്റ്റോസുരേഷ്, സുനിൽ സുഗത, ദിലീപ് ശങ്കർ, ശരത്ത്, അനിൽ മാവേലിക്കര, അഡ്യ. മുജീബ് റഹ്മാൻ, തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു..
Post Your Comments