Latest NewsKerala

പതിനാറുകാരന്‍ പിതാവിന്റെ കുത്തേറ്റു മരിച്ചു: സംഭവം അമ്മയെ മര്‍ദ്ദിക്കുന്നത് തടയുന്നതിനിടെ

കൊ​​​ട്ടി​​​യം​:​ ​മാതാവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനാറുകാരന്‍ പിതാവിന്‍റെ കുത്തേറ്റ് മരിച്ചു. ഇ​​​ര​​​വി​​​പു​​​രം​ ​സ്‌​​​നേ​​​ഹ​ ​ധാ​​​രാ​ ​ന​​​ഗ​ര്‍​ 182​ല്‍​ ​വാ​​​ട​​​ക​​​യ്​​ക്ക് ​താ​​​മ​​​സി​​​ക്കു​​​ന്ന​ ​നി​​​സാ​​​മി​​​ന്റെ​​​യും​ ​ന​​​ജ്​​മ​​​ത്തി​​​ന്‍റേ​​​യും​ ​മ​​​ക​​​നാ​​​യ​ ​മു​​​നീ​ര്‍ ആണ് മരിച്ചത്. പിതാവിന്‍റെ കുത്തേറ്റ മുനീര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയായ നസീം (45) ഇപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞ മാസം 21-നാണ് മുനീറിന് കുത്തേറ്റത്. സംഭവ ദിവസം വൈകിട്ട് മൂന്നു മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നിസാം ഭാര്യ നജ്മത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു കണ്ട മുനീര്‍ പിതാവിനെ തടയാന്‍ ശ്രമിച്ചു. ഇതില്‍ അരിശം പൂണ്ട നിസാം ​അ​​​ടു​​​ത്തു​ ​കി​​​ട​​​ന്ന​ ​ബി​​​യ​ര്‍​ ​കു​​​പ്പി​​​യെ​​​ടു​​​ത്ത് ​പോ​​​സ്റ്റി​​​ലി​​​ടി​​​ച്ച്‌ ​പൊ​​​ട്ടി​​​ച്ച​ ​ശേ​​​ഷം​ ​മു​​​നീ​​​റി​​​ന്റെ​ ​കാ​​​ലി​​​ലേ​​​ക്ക് ​കു​​​ത്തി​ ​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​കാ​​​ലി​​​ലെ​ ​ഞ​​​ര​​​ന്പ് ​മു​​​റി​​​ഞ്ഞ് ​ചോ​​​ര​ ​വാ​ര്‍​​​ന്ന​ ​നി​​​ല​​​യി​ല്‍​ ​കി​​​ട​​​ന്ന​ ​മു​​​നീ​​​റി​​​നെ​ നാട്ടുകാര്‍ സ്വ​​​കാ​​​ര്യ​ ​മെ​​​ഡി​​​ക്ക​ല്‍​ ​കോ​​​ളേ​​​ജ് ​ആ​​​ശു​​​പ​​​ത്രി​​​യി​ല്‍​ ​എ​​​ത്തി​​​ക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​ ​മെ​​​ഡി​​​ക്ക​ല്‍​ ​കോ​​​ളേ​​​ജി​ലേ​ക്ക് ​മാ​റ്റി.​ ​ക​​​ഴി​​​ഞ്ഞ​ ​ദി​​​വ​​​സം​ ​മു​​​നീ​​​റി​​​ന്റെ​ ​ഒ​​​രു​ ​കാ​ല്‍​ ​മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യി​​​രു​​​ന്നു.

പ്രതി നിസാമിനെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ​കോ​​​ട​​​തി​​​യി​ല്‍​ ​ഹാ​​​ജ​​​രാ​​​ക്കി​ ​റി​​​മാ​ന്റ് ​ചെ​​​യ്തു.​ ​ഇയാള്‍ക്കു മേല്‍ കുലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുനീറിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാ​​​യം​​​കു​​​ളം​ ​തെ​​​രു​​​വി​ല്‍​ ​ജ​​​മാ​​​അ​​​ത്തി​​​ല്‍ കബ​​​റ​​​ട​​​ക്കി.​​വ​​​ഞ്ചി​ ​കോ​​​വി​​​ലി​​​ലു​​​ള്ള​ ​ ടൂ​ ​വീ​​​ല​ര്‍​ ​വ​ര്‍​​​ക് ​ഷോ​​​പ്പി​​​ലെ​ ​ട്രെ​​​യി​​​നി​​​യാ​​​യി​​​രു​​​ന്നു​ ​മു​​​നീ​ര്‍.​ ​സ​​​ഹോ​​​ദ​​​ര​ന്‍​:​ ​സെ​​​യ്​​ദ് ​മു​​​ഹ​​​മ്മ​​​ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button