ജീവിത ശൈലീരോഗങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം. അതില്‍ ഏറ്റവും അപകടകരമായ ഒരു ശീലമാണ് ദീര്‍ഘനേരം ഇരുന്നുള്ള ജോലി. പലതരത്തിലെ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ അപകടകരമായ മറ്റൊരു ശീലത്തെ കുറിച്ച് പറയുകയാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്. അത് മറ്റൊന്നുമല്ല ദീര്‍ഘനേരം ടിവി കണ്ടു കൊണ്ട് ഇരുന്നുള്ള ആഹാരം കഴിക്കല്‍ തന്നെയാണ്.
പൊതുവേ രാത്രി ആഹാരം കഴിച്ചു കൊണ്ട് ടിവി കാണുന്നതാണ് ആളുകളുടെ ശീലം. ഈ സമയത്ത് കൂടുതല്‍ ആഹാരവും നമ്മള് അറിയാതെ കഴിക്കും. അമിതമായി ആഹാരം കഴിച്ചു കൊണ്ട് ദീര്‍ഘനേരമുള്ള ടിവി കാണല്‍ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കും. അതുപോലെ തീര്‍ത്തും അനാരോഗ്യകരമായ ആഹാരങ്ങള്‍ വെറുതെ കഴിച്ചു കൊണ്ട് ടിവി കണ്ടിരിക്കുന്നതും ആപത്താണ്. നമ്മള് അറിയാതെ കൂടിയ അളവില്‍ ആഹാരം ഉള്ളിലെത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദൂഷ്യഫലം.
3,592 ആളുകളെയാണ് ഈ പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍ സ്ഥിരമായി നാല് മണിക്കൂറില്‍ കൂടുതല്‍ നേരം ടിവി കാണുന്നവരില്‍ 50 % ആളുകള്‍ക്കും ഹൃദ്രോഗം, അകാലമരണം എന്നിവ സംഭവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ നേരം മാത്രം ഒരുദിവസം ടിവി കാണുന്നവര്‍ക്ക് ഈ പ്രശ്നം ഉണ്ടാകുന്നില്ല. ടിവിയുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ വളരം ദോഷകരമായി ബാധിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഒഴിവു സമയങ്ങളില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഈ ദുശ്ശീലത്തില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
Post Your Comments