Business

ഓഹരി വിപണിയിൽ ഇന്നും വ്യാപരം നഷ്ടത്തിൽ

മുംബൈ: വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിലും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. 22.81 പോയന്റ് താഴ്ന്ന് 38,708.01 എന്ന നിലയിൽ ആരംഭിച്ച വ്യാപാരം പിന്നീട് സെന്‍സെക്സ് 30 പോയന്റ് ഉയര്‍ന്ന് 38,752.69ലും,നിഫ്റ്റ് 2.65 പോയന്റ് ഉയര്‍ന്ന് 11,558.15ലുമെത്തി. ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത 1775 കമ്പനികളുടെ ഓഹരികളില്‍ 905 എണ്ണം ലാഭത്തിലെത്തിയപ്പോൾ 784 ഓഹരികള്‍ നഷ്ടത്തിലും 86 എണ്ണത്തില്‍ മാറ്റമില്ലാതെയും വ്യാപാരം പുരോഗമിക്കുന്നു.

യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്സ്, ബ്രിട്ടാണിയ എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്റാല്‍കോ, ബജാജ് ഫിനാന്‍സ്, വേദാന്ത എന്നീ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button