Latest NewsIndia

വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്

ഡൽഹി : കർണാടകത്തിൽ നിന്ന് രാജിവെച്ച പത്ത് എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്. സ്‌പീക്കർ തങ്ങളുടെ രാജി അംഗീകരിക്കുന്നില്ളെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് രാജി സ്വീകരിക്കാതിരുന്നത്. വിമത എംഎൽഎമാർക്ക് വേണ്ടി മുകുൾ റോത്തഗി ഹാജരായി.കേസ് നാളെ പരിഗണിച്ചേക്കും.

വിമത എംഎല്‍ഐമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവിന് മുറി നല്‍കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര സാഹചര്യത്തിലാണ് ഇങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ പോലീസ് തടയുന്നുവെന്നും, എംഎല്‍എമാരെ കാണാനുള്ള ശ്രമവുമായി ഹോട്ടലിനു മുന്നില്‍ തുടരുമെന്നും ശിവകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button