വയനാട്: മുത്തങ്ങയില്‍ ഇന്നലെ രാത്രി ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് അധികൃതര്‍ ചികിത്സ നല്‍കി. പരിക്ക് ഗുരുതരമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് നീങ്ങി. തുടര്‍ന്ന് ലോറിയുമായി ഡ്രൈവര്‍ സ്ഥലം വിടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെഅറിയിച്ചതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റില്‍ വച്ച് ഉദ്യോഗസ്ഥര്‍ ലോറി കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത വനംവകുപ്പ് ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ തിരിച്ചലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് പരിക്കേറ്റ ആനയെ ചികിത്സിച്ചത്. ആനയ്ക്ക് തുടര്‍ചികിത്സ ഉറപ്പാക്കുമെന്നും അതുവരെ നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments