
ബംഗളൂരു: കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം. കര്‍ണാടകയിലെ നഞ്ചങ്കോട് വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ തട്ടി എന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ബംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ലുകള്‍ പൊട്ടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments