കൊച്ചി: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഭ്യന്തര വിമാനയാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സി. ഐ.ആര്.സി.ടി.സി ഹൈദരാബാദ്, ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോല്‍കോണ്ട ഫോര്‍ട്ട്, ബിര്‍ള മന്ദിര്‍, ചൗമഹല പാലസ്, സലര്‍ജംഗ് മ്യൂസിയം, മക്ക മസ്ജിദ്, ചാര്‍മിനാര്‍ മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പാക്കേജിന്റെ നിരക്ക് 14,530 രൂപ മുതലാണ് ആരംഭിക്കുന്നത്. അക്ഷര്‍ധാം ക്ഷേത്രം, താജ്മഹല്‍, കുത്തബ് മിനാര്‍, ജയ്പൂര്‍ സിറ്റി പാലസ്, ആബംര്‍ ഫോര്‍ട്ട് തുടങ്ങിയവ സന്ദര്‍ശിക്കുന്ന പാക്കേജിന്റെ നിരക്ക് 25,010 രൂപ മുതലാണ്. ആഗസ്റ്റ് 24ന് പുറപ്പെട്ട് 29ന് ആണ് തിരിച്ചെത്തുന്നത്. കൂടാതെ തിരുമല-ശ്രീകാളഹസ്തി-തിരുച്ചാനൂര്‍ തിരുപ്പതി കോച്ച് ടൂര്‍ (നിരക്ക് 6,405 രൂപ), എല്ലാ ബുധനാഴ്ചകളിലും പുറപ്പെടുന്ന ഹൈദരാബാദ് ടൂര്‍ (നിരക്ക് 12,662 രൂപ) എന്നീ ട്രെയിന്‍ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments