Latest NewsKerala

ഹജ്ജ്; ഇന്ന് മൂന്ന് വിമാനങ്ങളിലായി പുറപ്പെടുന്നത് 900 തീർഥാടകർ

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ഇന്ന് 3 വിമാനങ്ങളിലായി ഹജ്ജിന് പുറപ്പെടുന്നത് 900 തീർഥാടകർ. രാവിലെ 8.50നും ഉച്ചയ്ക്ക് 2.05നും ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് വിമാനങ്ങൾ. ഇന്നലെ 3 വിമാനങ്ങളിലായി 900 പേർ പുറപ്പെട്ടതോടെ 1500 മലയാളി തീർഥാടകർ മദീനയിലെത്തി. 435 പുരുഷന്മാരും 465 സ്ത്രീകളും 2 കുഞ്ഞുങ്ങളുമാണ് ഇന്നലെ പുറപ്പെട്ടത്. അതേസമയം മാഹിയിലെ തീർഥാടകർ 13നു കോഴിക്കോട് വിമാനത്താവളംവഴി പുറപ്പെടും. മാഹിയിൽനിന്ന് അവസരം ലഭിച്ച 26 തീർഥാടകരിൽ 24 പേർ യാത്ര കോഴിക്കോട്ടേക്കു മാറ്റി. 2 തീർഥാടകരുടെ യാത്രകൂടി കോഴിക്കോട്ടേക്കു മാറ്റാനുള്ള നടപടികൾ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button