തിരുവല്ല : കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. തിരുവല്ല നന്നൂരില്‍ മേരിമാതാ പള്ളിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമന്‍ കോളനി സ്വദേശികളായ രതീഷ്(32), രാജീവ് (32) എന്നിവരെയാണ് പിടികൂടിയത്. 53 പൊതി കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.ഇവര്‍ക്കു കഞ്ചാവ് എത്തിച്ചു നല്‍കിയ കിഴക്കന്‍ മുത്തൂര്‍ സ്വദേശി സുബിന്‍ (21) എന്നയാളെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സെബാസ്‌റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. രാജീവ്, രതീഷ് എന്നിവര്‍ ചെങ്ങമണ്‍ കോളനിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ഒളിവിലായിരുന്നു. പലതവണ പിടിക്കാൻ ശ്രമിച്ചുവെങ്കിലും തിരുവല്ലയുടെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.
Post Your Comments