Latest NewsKerala

കസ്റ്റഡിമരണം ; പോലീസുകാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോക്ടർമാർ

നെടുക്കണ്ടം : പീരുമേട് സബ്‌ജയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രംഗത്ത്.പോലീസുകാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ആശുപത്രിൽ എത്തുമ്പോൾ രാജ്‌കുമാർ അവശനായിരുന്നു.ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി രാജ്‌കുമാറിന് ഇല്ലായിരുന്നു. ഇത് കേൾക്കാതെയാണ് റിമാൻഡ് ചെയ്യാൻ കൊണ്ടുപോയത്.ഡോ :പദ്‌മ ദേവ് ,ഡോ :വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

അതേസമയം പ്രതി രാജ് കുമാറിനെ കസ്റ്റഡയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മത മൊഴിനൽകി . പോലീസുകാരായ റെജിമോനും നിയാസുമാണ് മൊഴി നല്‍കിയത്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

രാജ് കുമാറിനെ സ്‌റ്റേഷന്റെ രണ്ടാം നിലയിലിട്ടാണ് മര്‍ദ്ദിച്ചെതെന്നും കൈകള്‍ പുറകില്‍ കെട്ടിയിട്ട ശേഷമാണ് മര്‍ദ്ദിച്ചതെന്നുമാണ് പ്രതികളുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button