നോര്‍ത്ത് കാരലൈന : ‘ആദ്യം കേട്ടത് ഒരു വലിയ മുഴക്കമായിരുന്നു. പിന്നാലെ കാബിനില്‍ പുക നിറഞ്ഞു. അതോടെയാണ് പലരും ഭയന്നു തുടങ്ങിയത്.’ എന്ജിന് തകരാറു കാരണം അടിയന്തര ലാന്‍ഡിങ് നടത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിലെ യാത്രക്കാരി ഏവ്റി പോര്‍ച്ച് മാധ്യമങ്ങളോടു തന്റെ അനുഭവം പങ്കുവെച്ചതിങ്ങനെ. 154 പേരുണ്ടായിരുന്നു വിമാനത്തില്‍. എംഡി88 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിനാണു തകരാര്‍ സംഭവിച്ചത്.
യാത്രക്കാരിലൊരാളായ ലോഗന് വെബ് പകര്‍ത്തിയ ഇതിന്റെ വിഡിയോയും വൈറലായിട്ടുണ്ട്. എന്‍ജിന്റെ മെറ്റല്‍ നോസ് കോണ്‍ വിട്ടുപോന്ന നിലയിലായിരുന്നു. എന്‍ജിനകത്ത് ഓറഞ്ച് നിറത്തില്‍ തീജ്വാല വട്ടംചുറ്റുന്നതും കാണാം. ഹാട്സ്ഫീല്‍ഡ്ജാക്സന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.48നായിരുന്നു വിമാനം പറന്നുയര്‍ന്നത്. ബാള്ട്ടിമോര്വാഷിങ്ടന് രാജ്യാന്തര വിമാനത്താവളമായിരുന്നു ലക്ഷ്യം.
യാത്രയ്ക്കിടെ ആകാശത്ത് എന്ജിന് തകരാര്‍ സംഭവിച്ചെങ്കിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന്റെ ആശ്വാസമുണ്ടായിരുന്നു അപ്പോള്‍ അവരുടെ മുഖത്ത്. തിങ്കളാഴ്ച അറ്റ്ലാന്റയില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കു പറക്കുകയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 1425 ആണ് എന്ജിന് തകരാറു കാരണം അടിയന്തര ലാന്‍ഡിങ് നടത്തിയത്. കാബിന്റെ അകത്ത് ലോഹം കത്തുന്ന മണം നിറഞ്ഞെന്നും യാത്രക്കാര്‍ വ്യക്തമാക്കി.
അതോടെ പലരും കുടുംബാംഗങ്ങള്‍ക്കു സന്ദേശമയയ്ക്കാനും പ്രാര്‍ഥിക്കാനും തുടങ്ങി. പുക കാബിനിലേക്കു കയറിയതിനു പിന്നാലെ വിമാനത്തിന്റെ വേഗം കുറഞ്ഞു, പതിയെ കാബിന്റെ ഉള്‍വശം ചൂടാകാനും വിറയ്ക്കാനും തുടങ്ങി, ഓക്സിജന്‍ വിതരണത്തിലും പ്രശ്നമുണ്ടായി. എന്നാല്‍ യാതൊരു വിധ ആപത്തും കൂടാതെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
Video I took from my seat on my flight from Atlanta to Baltimore yesterday! Thanks @Delta for the silly smooth emergency landing! #perfect #execution To use this video in a commercial player or in broadcasts, please email licensing@storyful.com pic.twitter.com/TUFzREl0Lc
— Logan Webb (@Micahlifa) July 9, 2019
Post Your Comments