Latest NewsIndia

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ നിയമ ഭേദഗതിക്ക് അംഗീകാരം

ന്യൂ ഡൽഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ഏർപ്പെടുത്താനുള്ള നിയമ ഭേദഗതിയാണിത്.

കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായി 2012ലാണ് പോക്സോ നിയമമുണ്ടാക്കിയത്.

ഇതിനോടൊപ്പം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ബില്‍ ഉടന്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരും. 16ാം ലോക്സഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഇരു ബില്ലുകളുടെയും കാലാവധി കഴിഞ്ഞതോടെയാണ് കേന്ദ്ര മന്ത്രിസഭ വീണ്ടും അംഗീകാരം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button