ന്യൂഡല്‍ഹി: വിമാനത്തില്‍ കയറിയ 26 പേരുടെ യാത്ര മുടങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പാരിസിലേക്ക് പോകാനായി എയര്‍ ഫ്രാന്‍സ് വിമാനത്തിൽ കയറിയ യാത്രക്കാർക്കാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.സാങ്കേതിക കാരണങ്ങളാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും യാത്രക്കാര്‍ സ്വമേധയാ പുറത്തിറങ്ങണമെന്നുമായിരുന്നു വിമാന ജീവനക്കാരന്‍ അറിയിപ്പ് നല്‍കിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്ത ബാഗേജുകള്‍ വിമാനത്തില്‍ നിന്നും മാറ്റുമെന്നും യാത്രക്കാര്‍ പുറത്തിറങ്ങിയാല്‍ വിമാനം യാത്ര തുടങ്ങുമെന്നും അറിയിപ്പ് വന്നതോടെയാണ് യാത്രക്കാര്‍ പകച്ചു പോയത്. യാത്രക്കാർ എയര്‍ ഫ്രാന്‍സിന്റെ അടുത്ത വിമാനത്തില്‍ യാത്ര തുടര്‍ന്നോ എന്ന കാര്യം വ്യക്തമല്ല.
Air France deplanes 26 passengers from its Delhi-Paris flight citing technical glitch
Read @ANI Story | https://t.co/dLcRSh5zb6 pic.twitter.com/aGF0dPAFjL
— ANI Digital (@ani_digital) July 10, 2019
Post Your Comments