തിരുവനന്തപുരം: ഇനിമുതൽ വളര്‍ത്തുനായകളെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞിട്ട് പോകാമെന്ന് ആരും കരുതണ്ട. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.വിലകൂടിയ നായകളെ വാങ്ങി ആവശ്യത്തിന് ശേഷം പ്രായമാവുമ്പോള്‍ ഉപേക്ഷിക്കുന്ന രീതി കണ്ടുവരുന്നുണ്ട്.
ഈ രീതി തടയാൻ ഒരു പദ്ധതിയും സർക്കാർ പ്രാവർത്തികമാക്കി. വളർത്തുനായ്ക്കൾക്ക് ചിപ് ഘടിപ്പിക്കുന്ന സംവിധാനമാണ് സംസ്ഥാനത്ത് പ്രാവര്‍ത്തികമാകുന്നത്. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപന ചെയ്യുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. സോഫ്റ്റ്‌വെയറിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.പിന്നീട് ഇത് എല്ലാ ജില്ലകളിലേക്കും എത്തും.നായ്ക്കളുടെ കഴുത്തിന്‍റെ പിൻഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാർകോഡ് സ്കാൻ ചെയ്താൽ ഉടമസ്ഥന്‍റെ മുഴുവൻ വിവരങ്ങളും അറിയാന്‍ സാധിക്കും.വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും ചിപ് ഘടിപ്പിക്കുക. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് 500 രൂപയുംൽപന നടത്തുന്ന ബ്രീഡർ നായ്ക്കൾക്ക് 1000 രൂപയുമാണ് ഇതിനായി ഫീസ് ഈടാക്കുക.
Post Your Comments