മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്വ്. നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിച്ചു. സെന്‍സെക്‌സ് 10 പോയിന്റ് ഉയര്‍ന്ന് 38,730.82ലും നിഫ്റ്റി 2 പോയിന്റ് നഷ്ടത്തില്‍ 1 1555.60ലുമാണ് ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത്.
ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോകോപ്, എല്‍റ്റി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, ഇന്റസന്‍ഡ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടിസിഎസ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടക് ബാങ്ക്, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, വേദാന്ത എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments