നാഗ്പൂര്‍: സിലബസില്‍ ആര്‍.എസ്.എസിന്റെ ചരിത്രം ഉള്‍പ്പെടുത്തി നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സര്‍വകലാശാല.രണ്ടാം വര്‍ഷ ചരിത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് രാഷ്ട്ര നിര്‍മ്മാണത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്ന പാഠഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അതേസമയം, സര്‍വകലാശാലയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രനിര്‍മാണത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് നാഗ്പൂര്‍ സര്‍വകലാശാലയ്ക്ക് എവിടെനിന്നാണ് വിവരം ലഭിച്ചതെന്നും സ്വാതന്ത്ര്യസമരത്തെപോലും എതിര്‍ത്തവരാണ് ആര്‍.എസ്.എസ് എന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
പാഠഭാഗത്തിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ രൂപവത്കരണവും മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസഹകരണ സമരവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് രാഷ്ട്രനിര്‍മാണത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്ന പാഠഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.1885 മുതല്‍ 1947 വരെയുള്ള ഇന്ത്യയുടെ ചരിത്രം എന്ന പാഠത്തിലാണ് ആര്‍.എസ്.എസിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ആര്‍.എസ്.എസ് ചരിത്രത്തെക്കുറിച്ച് പുതിയ അറിവുകള്‍ ലഭിക്കാന്‍ ഈ പാഠഭാഗം സഹായകമാകുമെന്നായിരുന്നു സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ചാഫ്‌ലെയുടെ പ്രതികരണം. ബാലഗംഗാധര തിലക് അടക്കമുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ സംഘപരിവാറും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments