അമ്പരപ്പിക്കുന്ന പ്രകടനമാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ ഈ ലോകകപ്പിൽ കാഴ്ചവെക്കുന്നത്. എട്ട് ഇന്നിങ്സില്‍ നിന്നും 92.43 ശരാശരിയില്‍ 647 റണ്‍സ് ഈ ലോകകപ്പില്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കുകയുണ്ടായി. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തം പേരിലാക്കിയിരുന്നു. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനലില്‍ താരത്തെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടമാണ്. 27 റണ്‍സ് നേടിയാൽ സച്ചിന്റെ റെക്കോർഡാണ് താരത്തിന് മറികടക്കാൻ സാധിക്കുക. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡാണ് രോഹിതിനെ കാത്തിരിക്കുന്നത്. 2003 ലോകകപ്പില്‍ 673 റണ്‍സ് ആയിരുന്നു സച്ചിന്റെ സമ്പാദ്യം. ഇതാണ് രോഹിത് മറികടക്കാൻ ഒരുങ്ങുന്നത്.
Post Your Comments