പട്ന: അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. റെയില്‍വേ രാജ്യത്ത് പ്രധാനപ്പെട്ട പൊതുമേഖല ശക്തിയായതിനാല്‍ തീരുമാനം ഗുണകരമല്ലെന്നും തത്ത്വത്തില്‍ ഈ നീക്കത്തെ എതിര്‍ക്കുന്നുവെന്നും കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മെച്ചപ്പെട്ട സിഗ്‌നലിംഗ്, റെയില്‍വേയുടെ ശേഷി വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ലൈനുകള്‍ ചേര്‍ക്കുക, പാസഞ്ചര്‍ മേഖലയിലെ നഷ്ടം കുറയ്ക്കുക എന്നിവ വേണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭയില്‍ റെയില്‍വെ കൈകാര്യം ചെയ്യുന്ന മന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. റെയില്‍വേയുടെ വരുമാനം ചരക്ക് വിഭാഗത്തില്‍ നിന്നാണ് വരുന്നത്, പക്ഷേ അതില്‍ ഭൂരിഭാഗവും യാത്രാ മേഖലയിലെ സബ്‌സിഡികളില്‍ നഷ്ടപ്പെടുന്നു.
പൊതുമേഖലയെ സ്വകാര്യവത്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതി റെയില്‍വെയില്‍ നിന്നും തുടങ്ങുമെന്ന് ബജറ്റിന്റെ മുന്നോടിയായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
Post Your Comments