തിരുവനന്തപുരം: കാണാതായ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിനു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്നതായുള്ള റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് െബഹ്റ. ലിസ വെയ്സിനു തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നതു കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിദേശത്തു നിന്നും ലിസയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാങ്കേതിക തടസ്സം ഉണ്ടെന്നും, യുവതിയുടെ അമ്മയും മുന്‍ ഭര്‍ത്താവുമായും ബന്ധപ്പെടാനുള്ള നടപടികള്‍ ജര്‍മന്‍ കോണ്‍സുലേറ്റ് മുഖേന സ്വീകരിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. ലിസ എങ്ങോട്ടുപോയി, എങ്ങനെ പോയി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു.
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ രാജ്കുമാറിയേും തന്റേയും സ്വകാര്യ ഭാഗങ്ങളില്‍ ുളകരച്ചു തേച്ചെന്ന സ്ഥാപനത്തിലെ ജീവനക്കാരി ശാലിനി നടത്തിയ പുതിയ വെളിപ്പെടുത്തലുകളും ക്രൈംബ്രാഞ്ച് അന്വേഷണപരിധിയില്‍ വരുമെന്ന് ഡിജിപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Post Your Comments