റൊസാരിയോ: കോപ അമേരിക്കയിലെ വിവാദ നായകനായ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മനുഷ്യത്യപരമായ പ്രവര്‍ത്തി കയ്യടിനേടുകയാണ്. കടുതത ശൈത്യം നേരിടുന്ന റൊസാരിയോ നഗരത്തില്‍, സ്വന്തം ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ റൊസാരിയോ നഗരത്തിലെ ഭവനരഹിതരായ പാവങ്ങള്‍ക്കു സൗജന്യ ഭക്ഷണം നല്‍കാന്‍ മെസ്സി നിര്‍ദേശം നല്‍കി. ഭക്ഷണത്തിനു പുറമെ കോട്ടുകളും പുതപ്പുകളും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
റെസ്റ്റോറന്റിലെത്തുന്നവരില്‍ നിന്ന് കോട്ടുകളും ബ്ലാങ്കറ്റുകളും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന പദ്ധതിയും വി.ഐ.പി റെസ്റ്റോറന്റ് നടപ്പിലാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് ഇവ ശേഖരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നിരവധി പേര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞതായും വി.ഐ.പി റെസ്റ്റോറന്റ് മാനേജര്‍ ഏരിയല്‍ അല്‍മാഡ പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുന്ന കാര്യം നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. തെരുവില്‍ കഴിയുന്നവരെ കണ്ടാല്‍ കൂട്ടിവരണമെന്നും വിശപ്പുമാറ്റി നിറഞ്ഞ ഹൃദയത്തോടെ കിടന്നുറങ്ങാമെന്നും പരസ്യത്തില്‍ പറയുന്നു.
El restaurant de Lionel Messi en Rosario dará comida caliente a indigentes https://t.co/rwhBBXzD28
— Mendoza Post (@MendozaPost) July 6, 2019
Post Your Comments