ഡൽഹി : സ്വാശ്രയ കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.ഫീസ് നിർണയത്തിലെ പരാതി ഹൈക്കോടതിയിൽ ഉന്നയിക്കണമെന്ന്.ജി രാജേന്ദ്ര ബാബു സമിതിയുടെ ഫീസ് നിർണയത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല.സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ ഹർജികൾ പിൻവലിച്ചു.ഹൈക്കോടതി തീരുമാനത്തിന് ശേഷം കാര്യങ്ങൾ കാര്യങ്ങൾ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.
കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു . മെഡിക്കൽ ഫീസിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കൗൺസിലിംഗ് ആരംഭിക്കരുതെന്നും ഫീ നിർണ്ണയ സമിതിയുടെ തീരുമാനത്തിന് എതിരെ ഹൈകോടതിയിൽ നൽകുന്ന അപ്പീലിൽ തീർപ്പ് ഉണ്ടാകുമ്പോൾ മാത്രമേ അന്തിമ തീരുമാനം ആകുകയുള്ളു എന്നും മാനേജ്‌മെന്റുകൾ വ്യക്തമാക്കി. ഈ കേസിലാണ് കോടതി തീരുമാനം അറിയിച്ചത്.
Post Your Comments