ഇന്ത്യയില്‍ നരഹത്യക്ക് വിധേയരാകുന്നത് പുരുഷന്‍മാരെക്കാള്‍ അധികം സ്ത്രീകളും കുട്ടികളുമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. നരഹത്യയ്ക്ക് ഇരയായവരുടെ എണ്ണം 2000 ല്‍ 48,167 ല്‍ നിന്ന് 2016 ല്‍ 42,678 ആയി കുറഞ്ഞുവെന്ന് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎന്‍ ഡ്രഗ്‌സ് ആന്റ് ക്രൈം ഓഫീസ് (യുഎന്‍ഡിഒസി) നടത്തിയ ഗ്ലോബല്‍ സ്റ്റഡി ഓണ്‍ ഹോമിസൈഡ് 2019 ലെ റിപ്പോര്‍ട്ടാണിത്.
മൊത്തം നരഹത്യയുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും രാജ്യത്ത് നരഹത്യയ്ക്ക് ഇരയായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2000 ല്‍ 15,196 പേരായിരുന്നെങ്കില്‍ 2016 ല്‍ 18,016 ആയി ഇത് ഉയര്‍ന്നു. അതേസമയം ഇരകളായ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും എണ്ണം 32,971 ല്‍ നിന്ന് 24,662 ആയി കുറഞ്ഞു.
സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സ്ത്രീകളുടെ കൊലപാതകങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്. പ്രതിവര്‍ഷം ഇന്ത്യയില്‍ രേഖപ്പെടുത്തുന്ന എല്ലാ സ്ത്രീ നരഹത്യകളിലും 40 മുതല്‍ 50 ശതമാനം വരെ സ്ത്രീധന മരണമാണ്. , 1999 മുതല്‍ 2016 വരെയുള്ള കാലയളവില്‍ സ്ഥിരമായ ഒരു പ്രവണതയായി ഇത് നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments