ബ്യൂണസ് ഐറിസ്: മുൻ അർജന്റീന പ്രസിഡന്റ് ഫെർണാണ്ടോ ഡി ലാ റുവ (81) അന്തരിച്ചു. അർജന്റീന സർക്കാർ വൃത്തങ്ങളാണ് മരണ വാർത്ത പുറത്തുവിട്ടത്. 1999 ഡിസംബർ മുതൽ 2001 ഡിസംബർ വരെയാണ് അർജന്റീന പ്രസിഡന്റ് ആയി ഫെർണാണ്ടോ ഡി ലാ റുവ ചുമതല വഹിച്ചത്.
ഫെർണാണ്ടോയുടെ നിര്യാണത്തിൽ പ്രസിഡന്റ് മൗറീഷ്യോ മക്രി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകൾ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശംസ നേടിയിരുന്നുവെന്ന് മൗറീഷ്യോ മക്രി പറഞ്ഞു.
Post Your Comments