KeralaNews

മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്

 

ആലപ്പുഴ: ഡീസല്‍ വിലവര്‍ധനയും മറ്റ് ബജറ്റ് നിര്‍ദേശങ്ങളും വറുതിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തൊഴില്‍മേഖലയില്‍നിന്ന് അകറ്റാനും കുത്തകകള്‍ക്ക് മത്സ്യമേഖല തീറെഴുതാനുമുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം.
15 മുതല്‍ 30 ദിവസംവരെ മത്സ്യബന്ധനത്തിന് കടലിലിറക്കുന്ന ഗില്ലറ്റ്, ചൂണ്ടബോട്ടുകള്‍ക്ക് 5000 ലിറ്റര്‍വരെ ഡീസലാണ് ആവശ്യം. ലിറ്ററിന് ഒരുരൂപ വര്‍ധന 5000 രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് 300 മുതല്‍ -400 വരെ ലിറ്റര്‍ മണ്ണെണ്ണയും പള്‍സീന്‍ ബോട്ടുകള്‍ക്ക് (ചാള ബോട്ട്) 400 മുതല്‍ -500 വരെ ലിറ്ററും ട്രോള്‍ ബോട്ടുകള്‍ക്ക് 1000 -മുതല്‍ 3000 വരെ ലിറ്റര്‍ ഡീസലും ആവശ്യമാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ നിലവിലെ ചെലവുപോലും താങ്ങാനാകാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. ഇന്‍ബോര്‍ഡ് വള്ളം കടലിലിറക്കാന്‍ 50 ലക്ഷംവരെയാണ് ചെലവ്. ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയുമാണ് തൊഴിലാളികള്‍ പണം കണ്ടെത്തുന്നത്. വരുമാനത്തിലേറെയും തിരിച്ചടവിനും ഇന്ധനച്ചെലവിനും അറ്റകുറ്റപ്പണിക്കും ചെലവാകും.

മത്സ്യസംസ്‌കരണവും വിപണനവും മാത്രം ലക്ഷ്യമിടുന്നതാണ് തൊഴിലാളികളെ അവഗണിച്ചുള്ള ബജറ്റ്. മണ്‍സൂണില്‍ പോലും മീന്‍ കിട്ടാത്ത അവസ്ഥ. സംസ്ഥാനത്ത് 2012-ല്‍ നാലുലക്ഷം ടണ്‍ മത്തി കിട്ടിയത് ഈ വര്‍ഷം 77 ടണ്‍ ആയി കുറഞ്ഞു. 1,49,000 സജീവ മത്സ്യത്തൊഴിലാളികളില്‍ 1,27,000 പേരും മത്തിയും മറ്റ് ചെറുമത്സ്യങ്ങളും പിടിച്ചാണ് ഉപജീവനം നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കടലിലെ ആവാസവ്യവസ്ഥയെ തകിടം മറിച്ചു. മഴ കുറഞ്ഞതും കേരളതീരത്തെ മത്സ്യലഭ്യത ഗണ്യമായി കുറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button