Latest NewsKerala

കസ്റ്റഡി കൊലപാതകം ; ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ഫോൺ ചോർത്തുന്നതായി ആരോപണം

കൊച്ചി : പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ഫോൺ ചോർത്തുന്നതായി ആരോപണം.ഇടുക്കി മുൻ എസ്പിയുടെ രഹസ്യ നിർദേശ പ്രകാരം ഇടുക്കി സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ ഫോൺ ചോർത്തിയതെന്നാണു പരാതി. ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.

കേസിന്റെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും കടക്കുമ്പോഴാണ്‌ മുൻ എസ് പി കെ.ബി വേണുഗോപാലിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.ക്രൈംബ്രാഞ്ചു ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ ചോർത്തിഎന്നാണ് പരാതി. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണ് പ്രധാനമായും ചോർത്തിയതെന്ന് ലഭിച്ച സൂചന.

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ഫോൺ കോളുകളും ചോർത്തിയതായ് ആരോപണമുണ്ട്. കഴിഞ്ഞ മാസം 12 മുതൽ 16 വരെ നെടുങ്കണ്ടം സ്റ്റേഷനിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ഫോണുകളിലെ സംഭാഷണമാണു ചോർത്തിയത്. കസ്റ്റഡി മരണത്തെ തുടർന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആരെയൊക്കെ വിളിച്ചുവെന്നറിയുന്നതിനായിരുന്നു ഇത്. ഇതോടെ പോലീസുകാർ ഒദ്യോഗിക കാര്യങ്ങൾക്ക് പോലും ഇപ്പോൾ ഫോൺ ഉപയോഗിക്കാറില്ല.

അതേസമയം മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് കെമാൽ പാഷ. വാഹനത്തിന് അടുത്ത് പോയാണ് രാജ്‌കുമാറിനെ റിമാൻഡ് ചെയ്‌തത്‌.അതിന്റെ സാഹചര്യം എന്തെന്ന് മജിസ്‌ട്രേറ്റ് പരിശോധിക്കണമായിരുന്നു.പ്രതിക്ക് ചികിത്സ ഉറപ്പാക്കേണ്ട ബാധ്യത മജിസ്‌ട്രേറ്റിനുണ്ടായിരുന്നു. രാജ്‌കുമാറിന്റെ മരണത്തിൽ ജയിൽ അധികൃതർക്കും വീഴ്ച സംഭവിച്ചു.പ്രതിയെ നേരെ ആശുപത്രിയിൽ കൊണ്ടുപോകണമായിരുന്നു.ജയിൽ അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് കെമാൽ പാഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button