ഇസ്ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ തോറ്റതിനെ തുടർന്ന് നിരവധി ആരാധകർ പാക് ടീമിനെതിരെ രംഗത്ത് വന്നിരുന്നു. മത്സരത്തലേന്നുള്ള താരങ്ങളുടെ ഹുക്ക വലിയാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ആരോപിച്ച് ഒരു പാക് അഭിഭാഷകന് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കഫേയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കം അഭിഭാഷകനായ അബ്ദുല്‍ ജലീല്‍ മര്‍വതാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധിക്കാത്തതാണ് മോശം പ്രകടനത്തിന് കാരണമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഷോയബ് മാലിക്കിന്റെ ഭാര്യയും ടെന്നീസ് താരവുമായി സാനിയ മിര്‍സയുടെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാക് താരങ്ങളായ മാലിക്ക്, ഇമാദ് വാസിം, ഇമാം ഉള് ഹഖ്, വഹാബ് റിയാസ് എന്നിവരെ വിംസ്ലോ റോഡിലെ ഒരു ഹുക്ക പാര്‍ലറില്‍ പുലര്‍ച്ചെ രണ്ടിന് കണ്ടുവെന്ന കുറിപ്പോടെ അലി ജാവേദ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ഇത്.
#Pakistaniteam smoking sheesha and eating pizza burger one night before the match at curry mile wilmslow road while #Indians were making strategies to win! #indiavspak #Pakistan #CWC2019 #shoaib #wahab #imam pic.twitter.com/9ycx09cMVC
— Malik Haseeb Awan (@malikhaseebAw) June 17, 2019
Post Your Comments