KeralaLatest News

ജയിലിനുള്ളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും ; മുഖ്യമന്ത്രി

തിരുവനന്തപുരം : ജയിലിനുള്ളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.ഇത്തരക്കാർ സർക്കാരിൽനിന്ന് ദയ പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ജയിലിനുള്ളിൽ കഴിയുന്ന ടിപി വധക്കേസിലെ പ്രതികളുടെ പക്കൽ നിന്നും ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങൾ എന്നിവ വർദ്ധിക്കുന്നതായി കാണുന്നു. മാത്രമല്ല ടിപി വധക്കേസിലെ പ്രതി കോടി സുനി ജയിലിൽ ഇരുന്നുകൊണ്ടുതന്നെ സ്വർണവ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്നും ഒരു കേസുണ്ടായിരുന്നു. ഇത്തരം കേസുകളെ മുൻനിർത്തിയാണ് മുഖ്യമന്ത്രി കർശന നടപടിക്കൊരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button