Latest NewsIndia

ആകാശത്ത് വെച്ച്‌ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ വ്യോമസേന; വീഡിയോ

ന്യൂഡല്‍ഹി: ആകാശത്ത് വെച്ച്‌ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ വ്യോമസേന. സുഖോയ് 30എംകെഐ യുദ്ധവിമാനത്തിലാണ് വ്യോമസേനയുടെ ഇന്ധന ടാങ്കര്‍ വിമാനമായ ഐഎല്‍-78 എഫ്‌ആര്‍എ വിമാനത്തില്‍ നിന്ന് ഇന്ധനം നിറച്ചത്. പലരെയും അത്ഭുതപ്പെടുത്തുന്ന വീഡിയോയാണിത്.

ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും ചേര്‍ന്ന് നടത്തുന്ന ഗരുഡ വ്യോമാഭ്യാസത്തിനിടെയാണ് വ്യോമസേന പൈലറ്റുമാരുടെ കഴിവ് ലോകം കണ്ടത്. ഫ്രാന്‍സിലെ മോണ്ട് ദെ മാര്‍സാന്‍ വ്യോമതാവളത്തിലാണ് വ്യോമാഭ്യാസം നടന്നത്. ഈ മാസം ആദ്യം തുടങ്ങിയ യുദ്ധാഭ്യാസ പ്രകടനങ്ങള്‍ 14 ന് അവസാനിക്കും.ഇരുസേനകളുടെയും പരസ്പര പ്രനവര്‍ത്തന ക്ഷമത പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ പങ്കുവെയ്ക്കുകയുമാണ് വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം.

ഇന്ധനം നിറക്കുന്ന സമയം ഇരു വിമാനങ്ങളും ഒരേ ദിശയിൽ പറക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം വലിയ അപകടങ്ങൾ ഉണ്ടാകും.നാല് സുഖോയ് വിമാനങ്ങളും ഐഎല്‍-78 എഫ്‌ആര്‍എ ഇന്ധന വിമാനവുമാണ് ഫ്രാന്‍സിലെത്തിയത്. ഇതിനൊപ്പം വ്യോമസേന പൈലറ്റുമാരുള്‍പ്പെടെ 120 സൈനികരുമുണ്ടായിരുന്നു. റഫാല്‍, ആല്‍ഫാ ജെറ്റ്, മിറാഷ് 2000,സി-135, ഇ3എഫ്, സി130, കാസ തുടങ്ങിയ വിമാനളയൊണ് അണി നിരത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button