ന്യൂഡൽഹി: കർണാടക സർക്കാരിലെ നിലവിലെ പ്രതിസന്ധിയില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. രാജി എന്ന ട്രെന്‍ഡ് തുടങ്ങി വച്ചത് രാഹുല്‍ ആണെന്ന് മന്ത്രി പറഞ്ഞു. കര്‍ണാടകത്തിലെ പ്രശ്നത്തില്‍ ബിജെപിയെ പഴിചാരേണ്ടെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കർണാടക പ്രശ്നം ലോക്സഭയിൽ ഉന്നയിച്ച കോണ്‍ഗ്രസിനു മറുപടിയായാണു രാജ്നാഥ് സിംഗിന്റെ പരാമർശം.
കര്‍ണാടകയില്‍ ഒരു മന്ത്രിയും 13 എംഎല്‍എമാരും രാജി വച്ചു. രാജിവച്ച മന്ത്രി എച്ച് നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കുമാരസ്വാമി മന്ത്രിസഭയ്ക്ക് കേവള ഭൂരിപക്ഷം നഷ്ടമായി.
Post Your Comments