ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തി.ഞായറാഴ്ച രാത്രിയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഊര്‍ജം, വാണിജ്യം മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് രാജ്യത്ത് എത്തിയത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മാര്‍ച്ചില്‍ യുഎഇയില്‍ നടന്ന ഇസ്ലാമിക് കോര്‍പറേഷന്റെ 46-ാം കൗണ്‍സിലില്‍ ഇന്ത്യ പ്രത്യേക ക്ഷണിതാക്കള്‍ ആയിരുന്നു. നഹ്യാന് പ്രത്യേകമായി ക്ഷണിച്ചതുകൊണ്ട് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യോഗത്തിൽ പങ്കെടുത്തിരുന്നു.
Post Your Comments