Latest NewsEuropeInternational

വീണ്ടും ചാവേർ സ്ഫോടനം; അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ 14 മരണം

കാബൂള്‍: വീണ്ടും ചാവേർ സ്ഫോടനം. താലിബാന്റെയും അഫ്​ഗാൻ സർക്കാരിന്റെയും പ്രതിനിധികൾ പ​ങ്കെടുക്കുന്ന രണ്ടുദിവസത്തെ സമാധാന ചർച്ചായോഗം ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് സ്​ഫോടനം.

അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ട് സുരക്ഷാ ജീവനക്കാരുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. 140-ലേറെ പേര്‍ക്ക്​ പരിക്കേറ്റു.

ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഗസ്‌നിയിലെ ഇന്റലിജന്‍സ്​ യൂണിറ്റ്​ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാഷണല്‍ ഡയറക്​ടറേറ്റ്​ ഒഫ്​ സെക്യൂരിറ്റി (എന്‍.ഡി.എസ്​) അംഗങ്ങളാണ്​ കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button