ഹൈദരാബാദ്: വിദ്യാര്‍ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപകനെ ഹൈദരാബാദ് പോലീസ് അറസ്റ്റുചെയ്തു. വാറങ്കല്‍ ജില്ലയിലെ സ്വകാര്യ സ്കൂളിലെ ടി. രഞ്ജിത്ത് കുമാര്‍ എന്ന അധ്യാപകനെയാണ് പോലീസ് ശനിയാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
പഠനത്തില്‍ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ തന്റെ മൊബൈല്‍ നമ്പര്‍ കൈമാറി. പഠനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ തന്നെ ഫോണില്‍ ബന്ധപ്പെടാനും നിര്‍ദേശിച്ചു. ഇതനുസരിച്ച് രഞ്ജിത്തിന് ഫോണ്‍ ചെയ്ത വിദ്യാര്‍ഥിനികളുടെ നമ്പര്‍ സേവ് ചെയ്ത ശേഷം വാട്സാപ്പിലേക്ക് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നാണ് കേസ്.
ഇതിലൊരു വിദ്യാര്‍ഥിനി വിവരം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രഥമിക അന്വേഷണത്തില്‍ അധ്യാപകനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments