
ആലപ്പുഴ: ദേശീയപാതയില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കായംകുളം പുത്തന്‍ റോഡിന് സമീപ രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന കാറിലിടിക്കുകയായിരുന്നു. കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവര്‍ ഹരിപ്പാട് പള്ളിപ്പാട് സ്വദേശികളാണ്. പരിക്കേറ്റവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമായതിനാല്‍ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാറിന്റെ ഡ്രൈവറടക്കം മൂന്ന് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പോലീസും ഫയര്‍ഫോഴ്‌സും കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Post Your Comments