റിയാദ്: സൗദിയിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ നിരക്കുകൾ നിശ്ചയിച്ച് ഗതാഗത അതോറിറ്റി. ടാക്സിയും ബസും ട്രെയിനും അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ തുകയുടെ കരട് നിയമാവലി പരസ്യപ്പെടുത്തിയിട്ടുണ്ട്. പത്ത് റിയാലാണ് ടാക്സി സേവനത്തിനുള്ള മിനിമം നിരക്ക്. അഞ്ച് റിയാലിൽ മീറ്റർ പ്രവർത്തിച്ചു തുടങ്ങും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1.8 റിയാൽ തോതിൽ നിരക്ക് ഈടാക്കും. വെയ്റ്റിംഗ് ചാർജ്ജ് മിനിറ്റിന് 80 ഹലാലയാണ്.
പൊതു ഗതാഗത സംവിധാനത്തിൽ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന വികലാംഗർക്കും കാൻസർ രോഗികൾക്കും അറുപതിൽ കൂടുതൽ പ്രായമുള്ളവർക്കും 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് നിർദേശമുണ്ട്. ആറു മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും ഇളവുണ്ട്.
Post Your Comments