തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധന മീന്‍ വില്പനക്കാര്‍ തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നും എന്നാരോപിച്ചാണ് മീന്‍ വില്‍പ്പനക്കാര്‍ പരിശോധന തടഞ്ഞത്. ഇതോടെ പാളയം മാര്‍ക്കറ്റില്‍ സംഘര്‍ഷം രൂപപ്പെട്ടു.
ട്രോളിങ് നിരോധനം നിലനില്‍ന്നതിനാല്‍ മാര്‍ക്കറ്റുകളില്‍ പഴകിയ മീനുകള്‍ വില്ക്കുന്നുണ്ടെന്ന് പരാതി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.
പഴകിയതും പുഴുവരിച്ചതുമായ മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനറിയില്ലെന്നും നല്ല മീനുകളും അവര്‍പിടിച്ചെടുക്കുന്നുണ്ടെന്നുമായിരുന്നു വില്പനക്കാരുടെ ആരോപണം. വരും ദിവസങ്ങള്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments