![mobile networks](/wp-content/uploads/2019/03/mobile-networks.jpg)
തേഞ്ഞിപ്പലം: ‘ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്‍പാട് അകലം മാത്രം’ എംഎല്‍എ പി അബ്ദുല്‍ ഹമീദിന്റെ വാക്കുകളാണിത്. വള്ളിക്കുന്ന് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാനായി പുതിയ ആപുമായി രംഗത്തെത്തിയിരിക്കുകയാണ് അബ്ദുല്‍ ഹമീദ്. ജനത എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ വിവിധങ്ങളായ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും യഥാസമയം ജനങ്ങളിലേക്കെത്തിക്കാനും പുതിയ ആപ്പിലൂടെ സാധിക്കുന്നു.
ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജര്‍ ശ്യാമിന്റെ നേതൃത്വത്തിലുള്ള ഐനോ മെട്രിക്സ് കമ്പനിയാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലെസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. മണ്ഡലത്തിലെ വിവിധ മേഖലകളിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളെകുറിച്ചും ലഭ്യമാകുന്ന കോഴ്സുകള്‍, പ്രധാന ആശുപത്രികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കൃഷി, വ്യവസായം, ഗതാഗതം, രാഷ്ടീയം, ചരിത്രം, വിവിധ പദ്ധതികള്‍, വാര്‍ത്തകള്‍, മണ്ഡലത്തിലെ പ്രധാന വികസനങ്ങള്‍, എല്ലാം ആപിലൂടെ അറിയാം.
Post Your Comments